കൊല്ലം: സാമൂഹ്യ വിരുദ്ധർ വിഷം കലക്കി, മത്സ്യഫെഡിന്റെ സഹായത്തോടെ സ്വകാര്യ വ്യക്തി കൃഷിനടത്തിയിരുന്ന മത്സ്യക്കുളത്തിൽ കൂട്ടത്തോടെ മീനുകൾ ചത്തുപൊങ്ങി. കുന്നത്തൂർ സോപാനത്തിൽ സന്തോഷിന്റെ മത്സ്യകൃഷിയാണ് നശിച്ചത്. വീടിന് സമീപം കല്ലടയാറിനോട് ചേർന്നാണ് സന്തോഷ് മത്സ്യകൃഷി നടത്തിയിരുന്നത്. വില കൂടിയ കരിമീൻ, കട്ല ഇനത്തിൽപ്പെട്ട മീനുകളാണ് വളർത്തിയിരുന്നത്. ഇവയാണ് ഇന്നലെ രാവിലെയോടെ ചത്തു പൊങ്ങിയത്.

രണ്ട് വർഷം മുമ്പാണ് അവസാനമായി വിളവെടുപ്പ് നടത്തിയത്.നഷ്ടം കണക്കാക്കിയിട്ടില്ല. പരാതിയുടെ അടിസ്ഥാനത്തിൽ ശാസ്താംകോട്ട എസ്.ഐയും കുന്നത്തൂർ പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി.