കൊല്ലം: ലോക്ക് ഡൗണിൽ അന്യജില്ലയിൽ നിന്നെത്തി ലോഡ്ജ് റൂമിൽ താമസിച്ചിരുന്നയാൾ ഭക്ഷണം ലഭിക്കാതെ കുഴഞ്ഞുവീണു. തട്ടാശേരി കെ.സി. തിയേറ്ററിന് എതിർവശത്തുള്ള ലോഡ്ജിൽ താമസിച്ചിരുന്നയാളാണ് കുഴഞ്ഞു വീണത്. പതിനഞ്ചോളം പേരാണ് ഇത്തരത്തിൽ ലോഡ്ജിൽ കഴിയുന്നത്. നേരത്തെ സന്നദ്ധ സംഘടനകൾ ഇവർക്ക് ഭക്ഷണം എത്തിച്ചിരുന്നു. ഇത് ലഭിക്കാതായതും ഹോട്ടലുകൾ തുറക്കാത്തതുമാണ് ആഹാരം ഇല്ലാത്ത അവസ്ഥയിൽ ഇവരെ എത്തിച്ചത്. എന്നാൽ ഇവരുടെ കാര്യം പഞ്ചായത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും വരും ദിവസങ്ങളിൽ ഇവർക്ക് ഭക്ഷണം പഞ്ചായത്ത് എത്തിക്കുമെന്നും അധികൃതർ അറിയിച്ചു.