കൊല്ലം: കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.പി. മോഹന്റെ നേതൃത്വത്തിൽ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 180 ലിറ്റർ കോടയും 2 ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളും പിടികൂടി. കല്ലേലിഭാഗം മഹാദേവർ കോളനിയിൽ ഓലയിൽ കുളങ്ങര സനോജിന്റെ വീട്ടിൽ നിന്ന് 70 ലിറ്റർ കോടയും വാറ്റുപകരണങ്ങളും, കോഴിക്കോട് മേക്ക് തുറയിൽകുന്ന് താഴ്ചയിൽ സുജിത്തിന്റെ വീട്ടിൽ നിന്ന് 110 ലിറ്റർ കോടയും 2 ലിറ്റർ ചാരായവും കണ്ടെടുത്തു. പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ കെ. സുധീർബാബു, എസ്. നിഷാദ്, ബി. ശ്രീകുമാർ, റാസ്മിയ, പി. രാജു എന്നിവർ പങ്കെടുത്തു.