തഴവ: ശുചീകരണ തൊഴിലാളിയെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.
തഴവ കടത്തൂർ പുത്തൻപുരയിൽ ആന്റോയെയാണ് (40) കരുനാഗപ്പള്ളി തറയിൽമുക്കിലെ സ്വകാര്യ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ മൂന്ന് വർഷങ്ങളായി ഈ ലോഡ്ജിലെ ശുചീകരണ തൊഴിലാളിയാണ്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പോസറ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കരുനാഗപ്പള്ളി പൊലീസ് കേസെടുത്തു.
ഭാര്യ: സുനിത, മകൾ: അനുജ.