arrack

കുണ്ടറ: ചാരായ നിർമ്മാണത്തിനിടെ കെ.എസ്.ആർ.ടി.സി ജീവനക്കാരൻ ഉൾപ്പെടെ പെരുമ്പുഴ സ്വദേശികളായ രണ്ടുപേർ കുണ്ടറ പൊലീസിന്റെ പിടിയിലായി. പെരുമ്പുഴ മാടൻകാവ് വടക്കത്തിൽ അയ്യപ്പന്റെ മകൻ രാഘവൻ (57), മാടൻകാവ് വടക്കത്തിൽ സദാന്ദന്റെ മകൻ അനിൽകുമാർ (46) എന്നിവരാണ് പിടിയിലായത്.

അനിൽകുമാർ കെ.എസ്.ആർ.ടി.സി ജീവനക്കാരനാണ്. പൊലീസ് പരിശോധനയ്ക്കെത്തിയപ്പോൾ അയൽവാസികളായ ഇരുവരും ചേർന്ന് രാഘവന്റെ വീട്ടിൽ പ്രഷർ കുക്കർ ഉപയോഗിച്ച് ചാരായം വാറ്റുകയായിരുന്നു. ഇവരുടെ പക്കൽ നിന്ന് 100 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പൊലീസ് പിടികൂടി. കുണ്ടറ സി.ഐ ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.