കൊല്ലം: പ്രവാസികൾക്ക് നാട്ടിലേക്ക് ആവശ്യത്തിന് പണം അയയ്ക്കാൻ കഴിയാത്ത സാഹചര്യത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസി കുടുംബങ്ങൾക്ക് കേരളാ ബാങ്കിന്റെ എല്ലാ ശാഖകളിൽ നിന്നും മൂന്ന് ശതമാനം പലിശ നിരക്കിൽ 50,000 രൂപവരെ സ്വർണ പണയ വായ്പ നൽകും. കർഷകക്ക് നാല് ശതമാനം പലിശ നിരക്കിൽ കാർഷിക സ്വർണ പണയ വായ്പയും വ്യവസായികൾക്ക് 8.9 ശതമാനം പലിശ നിരക്കിൽ പ്രത്യേക സ്വർണ പണയ വായ്പയും കേരളാ ബാങ്ക് നൽകും.