chinankkadsa
കൊല്ലം ചിന്നക്കടയിൽ തുടരുന്ന പൊലീസിന്റെ കർശന പരിശോധനയിൽ നിന്ന്

കൊല്ലം: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കണ്ടെത്താൻ പൊലീസ് പരിശോധന കർശനമാക്കിയപ്പോൾ ഇന്നലെ അറസ്റ്റിലായത് 676 നിയമ ലംഘകർ. ലോക്ക് ഡൗൺ ആരംഭിച്ചതിന് ശേഷം ജില്ലയിൽ ഏറ്റവും കൂടുതൽ ആളുകൾ അറസ്റ്റിലായത് ഇന്നലെയാണ്. 563 കേസുകൾ രജിസ്റ്റർ ചെയ്ത പൊലീസ് 475 വാഹനങ്ങളും പിടിച്ചെടുത്തു. പന്മനയിലെ സാമൂഹിക അടുക്കള നിറുത്തലാക്കിയതിൽ പ്രതിഷേധിച്ച് പന്മന പഞ്ചായത്ത് ഓഫീസ് ഉപരോധിച്ച് 9 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കൊല്ലം സിറ്റിയിലെ വിവിധ പൊലീസ് സ്റ്രേഷനുകളിലേക്ക് നടത്തിയ മാർച്ചുകളുടെ അടിസ്ഥാനത്തിൽ 12 കേസെടുത്ത് 53 പേരെ അറസ്റ്റ് ചെയ്തു. നീണ്ടകരയിൽ അനുവദനീയമായിൽ കൂടുതൽ തൊഴിലാളികളെ ഉപയോഗിച്ച് മത്‌സ്യബന്ധനം നടത്തിയ മൂന്ന് ബോട്ടുകൾ മത്സ്യബന്ധന ബോട്ടുകൾ കോസ്റ്റൽ പോലീസ് പിടിച്ചെടുത്ത് 55 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തു. അന്യ സംസ്ഥാന തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി. നിയമലംഘകർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവിമാർ നിർദേശം നൽകി.

.....

കൊല്ലം റൂറൽ.. കൊല്ലം സിറ്റി

1. രജിസ്റ്റർ ചെയ്ത കേസുകൾ: 243, 320

2. അറസ്റ്റിലായവർ : 253, 423

3. പിടിച്ചെടുത്ത വാഹനങ്ങൾ: 222, 253