vitharanam
ജോസഫ് അംബ്രോസ് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യുന്നു

കൊല്ലം: ലോക്ക് ഡൗണിനെ തുടർന്ന് ദുരിതത്തിലായവർക്ക് ഭക്ഷ്യക്കിറ്റ് വിതരണവുമായി അഹമ്മദാബാദിൽ ജോലിയുള്ള ഇരവിപുരം സ്വദേശി ജോസഫ് അംബ്രോസ് മാതൃകയാകുന്നു. അംബ്രോസും വിവിധ രാജ്യങ്ങളിൽ നിന്നുള്ള സുഹൃത്തുക്കളും ചേർന്ന് 750 രൂപ വിലയുള്ള ഭക്ഷ്യ - പച്ചക്കറി കിറ്റുകളാണ് വിതരണം ചെയ്യുന്നത്.

കഴിഞ്ഞ മാസം 26 മുതൽ ഏപ്രിൽ 23 വരെ 600ൽപ്പരം കിറ്റുകൾ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ വിതരണം ചെയ്തു കഴിഞ്ഞു. കൊല്ലത്തെ സുഹൃത്തുക്കളായ സുധീറിന്റെയും നാസറിന്റെയും നവാസിന്റെയും സഹായത്തോടെയാണ് അർഹരായ ആളുകളെ കണ്ടെത്തി കിറ്റുകൾ നൽകുന്നത്. ലോക്ക് ഡൗൺ തീരുന്നത് വരെ കിറ്റുകൾ വിതരണം ചെയ്യുമെന്ന് ഇവർ അറിയിച്ചു.