c
പോക്സോ

പുനലൂർ: ജില്ലയുടെ കിഴക്കൻ മേഖലയിൽ കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ പുനലൂരിൽ പോക്സോ കോടതി അനുവദിച്ചെന്ന് മന്ത്രി കെ.രാജു അറിയിച്ച. പുനലൂർ കേന്ദ്രമാക്കി പുതിയ പോക്സോ കോടതി അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി എന്നിവർക്ക് താൻ നൽകിയ കത്തിനെ തുടർന്ന് ഇന്നലെ ചേർന്ന മന്ത്രിസഭായോഗത്തിലാണ് പുനലൂരിൽ പോക്സോ കോടതി അവുവദിക്കാൻ തീരുമാനിച്ചത്. പുനലൂരിൽ നിർമ്മാണം പുരോഗമിച്ച് വരുന്ന കോടതി സമുച്ചയത്തിൽ പോക്സോ കോടതിക്ക് സൗകര്യം ഒരുക്കണമെന്നും കത്തിൽ ചൂണ്ടി കണിച്ചിരുന്നു.