pho
എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ അതിർത്തിയിലെ ശാഖാ യോഗങ്ങളിൽ വിതരണം ചെയ്യാൻ യൂണിയൻ ഓഡിറ്റോറിയത്തിൽ എത്തിച്ച പച്ചക്കറി

പുനലൂർ: കൊവിഡ് -19ന്റെ പശ്ചാത്തലത്തിൽ എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ അതിർത്തിയിലെ 67ശാഖകൾ വഴി നിർദ്ധനർക്ക് 2500 ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തു തുടങ്ങി. പച്ചക്കറിയും അരിയുമടങ്ങുന്ന കിറ്റുകളാണ് വിതരണം ചെയ്യുന്നത്. യൂണിയൻ ഓഫീസിൽ തയ്യാറാക്കിയ കിറ്റുകൾ ശാഖാ ഭാരവാഹികളുടെ നേതൃത്വത്തിലാണ് വിതരണം ചെയ്യുന്നത്. വെളളിയാഴ്ചയോടെ കിറ്റ് വിതരണം പൂർത്തിയാക്കാൻ കഴിയുമെന്ന് യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ അറിയിച്ചു. യോഗം അസി. സെക്രട്ടറി വനജ വിദ്യാധരൻ, യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ്, യോഗം ഡയറക്ടർ എൻ. സതീഷ് കുമാർ, എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം വിജയകൃഷ്ണ വിജയൻ, വനിതാസംഘം പുനലൂർ യൂണിയൻ പ്രസിഡന്റ് ഷീല മധുസൂദനൻ, പ്രമീള അശോകൻ, അനിഷ്, മണിക്കുട്ടൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കിറ്റ് തയ്യാറാക്കി ശാഖകളിൽ എത്തിച്ചത്.