photo
മാനസിക അസ്വാസ്ഥ്യമുള്ള അന്യസംസ്ഥാനക്കാരന്റെ കൈകളിൽ അണിഞ്ഞിരുന്ന ഇരുമ്പ് വളകൾ അഗ്നിശമന സേനാംഗങ്ങൾ മുറിച്ച് നീക്കുന്നു

കൊല്ലം: മാനസിക അസ്വാസ്ഥ്യമുള്ള അന്യസംസ്ഥാനക്കാരനായ വയോധികന്റെ കൈയിലെ ഇരുമ്പ് വളയങ്ങളും ചങ്ങലകളും ഫയർഫോഴ്സ് മുറിച്ച് നീക്കി. തെരുവിൽ അലയുന്നവരെ സഹായിക്കുന്ന സംഘടന അറിയിച്ചത് അനുസരിച്ചാണ് ഫയർഫോഴ്സ് ആശ്രാമം മൈതാനത്ത് എത്തിയത്. ഇരു കൈകളിലും നിറയെ ഇരുമ്പ് വളകളും ചങ്ങലയും അണിഞ്ഞ് കൈകൾ ഉയർത്തുവാൻ പോലും കഴിയാതെ വിഷമിക്കുകയായിരുന്നു അദ്ദേഹം. ഉപകരണങ്ങൾ ഉപയോഗിച്ചാണ് ഇരുമ്പ് വളയങ്ങളെല്ലാം ഫയർഫോഴ്സ് മുറിച്ച് നീക്കി അദ്ദേഹത്തെ സ്വതന്ത്രനാക്കിയത്.