പാരിപ്പള്ളി: ടാങ്കർ ലോറി വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) കൊല്ലം ഐ.ഒ.സി യൂണിറ്റിന്റെ നേതൃത്വത്തിൽ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡിൽ കഴിയുന്ന കൊവിഡ് രോഗികൾക്ക് ഭക്ഷ്യധാന്യങ്ങൾ നൽകി. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം വി. ഗണേശ് ആശുപത്രി സൂപ്രണ്ട് ഡോ. ഹബീബിന് സാധനങ്ങൾ കൈമാറി. സുധീർകുമാർ, ഷൈൻ, മോട്ടി, അനീഷ്, വിനീത്, മെഡിക്കൽ കോളേജ് ആർ.എം.ഒ ഷിറിൽ, പി.ആർ.ഒ അരുൺകൃഷ്ണൻ എന്നിവർ പങ്കെടുത്തു.