aju

മക്കളെ ചിത്രരചന പഠിപ്പിക്കുകയാണ് നടൻ അജു വർഗീസ്. ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്ന ഫോട്ടോയിൽ മക്കളേയും ഒരുമിച്ചിരുത്തി ചിത്രം വര പഠിപ്പിക്കുന്ന ഭാവത്തിൽ അജു ഇരിക്കുന്നുണ്ട്. ചുമരിൽ അജു ചിത്രം വരയ്ക്കുകയും അതു നോക്കി കുട്ടികൾ ബുക്കിലും വരയ്ക്കുന്നു. ചിത്രരചന വളരെ സിമ്പിൾ അല്ലേ, ദേ കണ്ടോ... ഇത്രേയുള്ളൂ!!! എന്നാണ് ഫോട്ടോയ്ക്ക് അജു നൽകിയ കമന്റ്.

നാലുപേരിൽ കൂടുതലാളുകൾ കൂട്ടംകൂടി ഇരിക്കരുതെന്ന് പറഞ്ഞിട്ടില്ലേ.... അല്ല ആരോട് പറയാൻ?​ ഇതൊരു നഴ്സറി സ്കൂളായി പ്രഖ്യാപിച്ചുകൂടെ തുടങ്ങിയ രസകരമായ കമന്റുകളാണ് ഫോട്ടോയ്ക്ക് താഴെ വരുന്നത്.ജുവാന,​ഇവാൻ എന്നീ ഇരട്ടക്കുട്ടികളാണ് അജുവിന് ആദ്യം ജനിച്ചത്.. പിന്നീട് ജേക്ക ,​ ലൂക്ക് എന്ന ഇരട്ടക്കുട്ടികളും ജനിച്ചു..

കലാപരമായ കഴിവുകളിൽ മക്കളെ മാത്രമല്ല നാട്ടുകാരേയും അജുവർഗീസ് പ്രോത്സാഹിപ്പിക്കുന്നുണ്ട്..അതിനായി ഒഴിച്ചിട്ടിരിക്കുകയാണ് അജുവിന്റെ ഫേസ്ബുക്ക് വാൾ..

" ലോക്ക് ഡൌൺ കാലം ആണ്, രണ്ടാം ആഴ്ച കടന്നിരിക്കുന്നു... വീടുകളിൽ നമ്മൾ എല്ലാവരും നമുക്ക് പറ്റുന്ന രീതിയിൽ സഹായങ്ങളും നമ്മൾക്ക് ഇഷ്ടമുള്ള പ്രവൃത്തി മേഖലകളിലും മുഴുകി ഇരിക്കുകയാണെന്ന് വിശ്വസിക്കുന്നു. ഈ ഒരവസരത്തിൽ എനിക്ക് തോന്നിയ ഒരു ആശയം /ആഗ്രഹം പങ്കു വയ്ക്കട്ടെ.
നിങ്ങൾ ചെയ്ത നല്ല കലാപരമായ കാര്യങ്ങൾ,ചിത്രങ്ങൾ, കവിതകൾ, നിങ്ങൾ പാടിയ പാട്ടുകൾ, എഴുതിയ ചെറുകഥകൾ അങ്ങനെ എന്തെങ്കിലും ഗംഭീരം എന്ന് നിങ്ങൾക്ക് സ്വയം തോന്നുന്നുണ്ടെങ്കിൽ അത് നിങ്ങൾക്ക് എന്റെ INBOX ൽ അയക്കാം. അതിൽ രസകരമായ കലാസൃഷ്ടികൾ ഡെയ്ലി മൂന്നെണ്ണംവച്ച് ഞാൻ ഈ പേജിലൂടെ പബ്ലിഷ് ചെയ്യുന്നതായിരിക്കും എന്ന് സന്തോഷപൂർവം അറിയിക്കട്ടെ (with credits) "

അങ്ങനെ അജുവർഗീസിന്റെ ഫേസ്ബുക്ക് വാൾ നിറയെ പലരുടെയും കലാസൃഷ്ടികൾ വന്നു നിറയുകയാണ്.