parvathy

ലോക്ക് ഡൗണിൽ വീട്ടിലിരിക്കുന്ന സമയത്ത് മിക്ക ആളുകളും പഴയകാല ഫോട്ടോകളും ഓർമ്മകളും പൊടിതട്ടിയെടുക്കുന്ന തിരക്കിലാണ്. അങ്ങനെയുള്ളവ ചിലർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നു. ഇത്തവണ നടി പാർവതി തിരുവോത്താണ് ഫേസ്‌ബുക്കിലൂടെ തന്റെ ബാല്യകാല ചിത്രം പങ്കുവച്ചിരിക്കുന്നത്.

ക്യാമറ കണ്ടാൽ പേടിയായിരുന്ന കുട്ടിയെ നിർബന്ധിച്ച്‌ ഫോട്ടോ എടുക്കാൻ കൊണ്ടു പോയി നിർത്തിയതും ചിരിക്കാൻ വിസമ്മതിച്ചപ്പോൾ ചിരിച്ചാൽ ജെംസ് മിഠായി വരും എന്ന് പറഞ്ഞ് പറ്റിച്ച കഥയുമെല്ലാം പാർവതി ചിത്രത്തോടൊപ്പം കുറിക്കുന്നു. ഒരുപാട് പരിശ്രമങ്ങൾക്ക് ശേഷമാണ് ചിത്രം എടുത്തത്. എന്നാൽ ജെംസും വന്നില്ല, ഒരു കുന്തോം വന്നില്ല, ഒരു വിചിത്രമായ ചിരിയുമായി ഞാൻ അവിടെ പ്ലിംഗി നിന്നു എന്നാണ് പാർവതി പറയുന്നത്.ആ ഓ‍ർമകൾ മനോഹരമാണെന്നും അന്ന് ധരിച്ച ആ ഉടുപ്പ് മിസ് ചെയ്യുന്നുവെന്നും പാർവതി കുറിച്ചു.

ആഷിഖ് അബു സംവിധാനം ചെയ്ത വൈറസിലാണ് പാർവതി അവസാനമായി അഭിനയിച്ചത്.. സക്കറിയ സംവിധാനം ചെയ്യുന്ന ഹലാൽ ലവ് സ്റ്റോറി,​ വസന്തന്റെ സിവരഞ്ജിനിയും ഇന്നും സില പെൺകളും, രാച്ചിയമ്മ, വർത്തമാനം തുടങ്ങിയവയാണ് പാർവതിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ.