കൊല്ലം: കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇതുവരെ 17,859 പേർ ഗൃഹനിരീക്ഷണം പൂർത്തിയാക്കി. ഇനി 1513 പേർ മാത്രമാണ് ഗൃഹനിരീക്ഷണത്തിൽ ഉള്ളത്. ഇന്നലെ 77 പേർ പുതുതായി നിരീക്ഷണത്തിൽ പ്രവേശിക്കുകയും 131 പേർ ഒഴിവാക്കപ്പെടുകയും ചെയ്തു. പുതിയതായി വന്ന 10 പേർ ഉൾപ്പെടെ 22 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ട്. വിദഗ്ദ്ധ പരിശോധനയ്ക്ക് അയച്ച 1260 സാമ്പിളുകളിൽ 22 എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. നിലവിൽ ജില്ലയിൽ പോസിറ്റീവായി കഴിഞ്ഞ ദിവസം റിപ്പോർട്ടു ചെയ്ത കുളത്തൂപ്പുഴ സ്വദേശി ഉൾപ്പെടെ ആറ് കേസുകൾ മാത്രമാണുള്ളത്. ഫലം വന്നതിൽ 1,223 എണ്ണം നെഗറ്റീവാണ്.