കൊല്ലം: കൊവിഡ് പശ്ചാത്തലത്തിലും മോഷണത്തിന് കുറവില്ല, കൊല്ലം തേവള്ളി കല്ലുകടയ്ക്കൽ ദുർഗാദേവി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ വഞ്ചികൾ തകർത്ത് പണം കവർന്നു. ക്ഷേത്രം ഭാരവാഹികൾ കൊല്ലം വെസ്റ്റ് പൊലീസിൽ പരാതി നൽകി. ഇതേദിവസം സമീപത്തെ വീട്ടിൽ നിന്ന് സൈക്കിൾ മോഷണം പോയതായി നാട്ടുകാർ പറഞ്ഞു. കൊല്ലത്ത് ഒരാഴ്ച മുൻപും ക്ഷേത്രത്തിൽ മോഷണം നടന്നിരുന്നു. കാർഷിക വിളകളുടെ മോഷണം പതിവായിട്ടുണ്ട്. ഗ്രാമ പ്രദേശങ്ങളിലാണ് കാർഷിക വിളകളുടെ മോഷണം കൂടുതലായി നടക്കുന്നത്. ചക്കയും മാങ്ങയും മരച്ചീനിയുമടക്കം മോഷണം പോകുന്നതായാണ് പരാതികൾ.