കൊല്ലം: വ്യാജ ചാരായ നിർമാണത്തിനിടെ രണ്ട് പേരെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പുഴ പുനുക്കന്നൂർ മാടൻകാവ് ക്ഷേത്രത്തിന് സമീപം മാടൻ കാവ് വടക്കതിൽ വീട്ടിൽ രാഘവൻ (57), മാടൻകാവ് വടക്കതിൽ വീട്ടിൽ അനിൽകുമാർ (46) എന്നിവരാണ് പിടിയിലായത്. രാഘവന്റെ വീട്ടിൽ പ്രഷർകുക്കറിൽ വ്യാജ ചാരായ നിർമാണത്തിൽ ഏർപ്പെട്ടിരിക്കുമ്പോഴാണ് പ്രതികൾ പിടിയിലായത്. ഇവരുടെ പക്കൽ നിന്നും അര ലിറ്റർ വ്യാജ ചാരായവും 5 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു.