photo
മനോജ്

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവ് പിടിയിൽ. പേരയം ചേരിയിൽ പടപ്പക്കര എൻ.എസ് നഗറിൽ ശ്യാം വിലാസത്തിൽ മനോജ് (26) ആണ് കുണ്ടറ പൊലീസിന്റെ പിടിയിലായത്. ആരുമില്ലാത്ത സമയം നോക്കി വീട്ടിൽ അതിക്രമിച്ച് കടന്ന് ഇയാൾ പെൺകുട്ടിയെ പീ‌ഡിപ്പിക്കുകയായിരുന്നു. കുണ്ടറ സി.ഐ. യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.