pic-

ലോക്ക് ഡൗണിൽ വീടുകളിൽ തന്നെ കഴിയുകയാണ് എല്ലാവരും. എന്നാൽ, ആ അവസരം മുതലാക്കി 'സ്വാതന്ത്ര്യം' ആഘോഷിക്കാൻ ഇറങ്ങിയിരിക്കുകയാണ് ഒരു കൂട്ടർ. അതാരാണെന്നല്ലേ, ഹംസങ്ങൾ! ഇത്തരത്തിൽ ഒരു സുന്ദരമായ കാഴ്ചയ്ക്ക് നവി മുംബയ് സാക്ഷ്യം വഹിച്ചു. ആയിരക്കണക്കിന് ഹംസങ്ങൾ (ഫ്ലമിംഗോ) അവിടെ കൂട്ടമായി എത്തി.

എല്ലാ വർഷവും മുംബയിൽ ഇത്തരത്തിൽ ദേശാടന പക്ഷികൾ കൂട്ടമായി എത്താറുണ്ട്. എന്നാൽ, ഇത്തവണ അവർ എത്തിയത് ലോക്ക് ഡൗൺ കാലത്താണ്. മുബയ് നാച്ച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെ അഭിപ്രായം അനുസരിച്ച് ഈ വർഷം എത്തിയ ഹംസങ്ങളുടെ എണ്ണത്തിൽ 25 ശതമാനം വർദ്ധന ഉണ്ടായതായി പറയുന്നു. കഴിഞ്ഞ വർഷം 1.2 ലക്ഷം പക്ഷികളാണ് എത്തിയത്. ഈ ക്കൊല്ലം ഏപ്രിൽ ആദ്യ ആഴ്ച തന്നെ ഇത് 1.5 ലക്ഷത്തിലേക്ക് ഉയരുകയായിരുന്നു. ലോക്ക് ഡൗൺ കാലം ആയതിനാൽ മലിനീകരണം കുറഞ്ഞത് കൂടുതൽ പക്ഷികൾ വരാൻ കാരണമായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

pic-

ഇസ്രയേൽ, ഇറാൻ, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ കടന്ന് ഇന്ത്യയിൽ എത്തിയ പക്ഷികൾ രാജസ്ഥാനിലെ സാമ്പർ തടാകത്തിലും ഗുജറാത്തിലെ കച്ചിലേക്കും പോയിരുന്നു. പിന്നീടാണ് നവി മുംബയിലേക്ക് എത്തിയത്.ഇവരുടെ മനോഹരങ്ങളായ ചിത്രമടക്കം പലരും സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. രവീണ ടൺഡൺ, ദിയാ മിശ്ര, ട്വിങ്കിൾ ഖന്ന എന്നിവരും രാഷ്ട്രീയ നേതാക്കളും ഈ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.