ഓച്ചിറ: കോൺഗ്രസ് ഓച്ചിറ പഞ്ചായത്ത് 9ാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷകത്തൊഴിലാളി കുടുംബങ്ങളിൽ സഹായമെത്തിച്ചു. അരിയും പച്ചക്കറിയും ഭക്ഷ്യധാന്യങ്ങളുമാണ് കൈമാറിയത്. കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. മഹേഷ് വാർഡ് പ്രസിഡന്റ് ഗോപാലകൃഷ്ണന് വിതരണത്തിനുള്ള ധാന്യങ്ങൾ കൈമാറി. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.കെ. സുനിൽ കുമാർ, കബീർ എം.തീപ്പുര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നീലികുളം സദാനന്ദൻ, ബ്ലോക്ക് പഞ്ചയത്തംഗം എൻ. കൃഷ്ണകുമാർ, വാർഡ് മെമ്പർ മഹിളാമണി, അമ്പാടി ബാബു, നീനാ ചെറിയാൻ, ജയപ്രകാശ് മണയ്ക്കാട്ട്, ബാബു എന്നിവർ പങ്കെടുത്തു.