x-l
എസ്.എൻ.ഡി.പി യോഗം ആദിനാട് 568-ാം നമ്പർ ശാഖയിൽ നടന്ന ഭക്ഷ്യധാന്യ വിതരണം യോഗം ഡയറക്ടർ ബോർഡ് അംഗം കെ.ജി പ്രസേനൻ ഉദ്ഘാടനം ചെയ്യുന്നു

തഴവ: എസ്.എൻ.ഡി.പി യോഗം കുലശേഖരപുരം ആദിനാട് 568-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ സൗജന്യ ഭക്ഷ്യധാന്യ വിതരണം നടന്നു.

യോഗം ഡയറക്ടർ ബോർഡ് അംഗം കെ.ജി. പ്രസേനൻ വിതരണോദ്ഘാടനം നിർവഹിച്ചു. ശാഖാ പ്രസിഡന്റ് കെ.വി. സുഗതൻ, സെക്രട്ടറി കെ. അശോകൻ എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.

ആദിനാട് തെക്ക് 6092-ാം നമ്പർ നടന്ന ഭക്ഷ്യധാന്യ വിതരണത്തിന് യോഗം ഡയറക്ടർ ബോർഡ് അംഗം കെ.ജി. പ്രസേനൻ, ശാഖാ സെക്രട്ടറി സുനിൽ കളിക്കൽ എന്നിവർ നേതൃത്വം നൽകി.