nl
ആലുംപീടിക മുണ്ടുതറ പടീറ്റതിൽ ചന്ദ്രബാബുവിനെ കരുനാഗപ്പള്ളി അഗ്നിശമന സേനാംഗങ്ങളായ അനിഷ് കെ കുമാർ, സന്തോഷ് കുറുപ്പ് എന്നിവർ ഡയാലിസിസി നായി കൊല്ലം ഇ എസ്.ഐ ആശുപത്രിയിലെത്തിക്കുന്നു.

തഴവ: അശരണരായ രോഗികൾക്ക് ജീവൻരക്ഷാ മരുന്നുകളെത്തിച്ചും ആശുപത്രികളിൽ കൊണ്ടുപോയും കരുനാഗപ്പള്ളി ഫയർഫോഴ്സ്. കഴിഞ്ഞ ദിവസം ക്ലാപ്പന ആലുംപീടിക മുണ്ടുതറ പടീറ്റതിൽ ചന്ദ്രബാബുവിനെ (55) ഡയാലിസിസിനായി കൊല്ലം ഇ എസ്.ഐ ആശുപത്രിയിലെത്തിച്ചത് കരുനാഗപ്പള്ളി അഗ്‌നിശമന സേനാംഗങ്ങളാണ്. ഇദ്ദേഹത്തെ രണ്ടാം തവണയാണ് ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ ആശുപത്രിയിൽ എത്തിക്കുന്നത്. ഗതാഗത നിയന്ത്രണം കാരണം ജനങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന കരുതലിലാണ് ഫയർഫോഴ്സ് സേനാംഗങ്ങൾ പ്രവർത്തിക്കുന്നത്.