samshivan
ഗുഹാനന്ദപുരത്തെ മേലൂട്ട് വീട്ടുവളപ്പിലെ വി.സാംബശിവന്റെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തുന്നു

കൊല്ലം: കാഥിക സമ്രാട്ട് വി.സാംബശിവന്റെ 24-ാം ചരമവാർഷികം സമുചിതമായി ആചരിച്ചു. അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന ഗുഹാനന്ദപുരത്തെ മേലൂട്ട് വീട്ടുവളപ്പിലെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി. മകനും കാഥികനുമായ ഡോ.വസന്തകുമാർ സാംബശിവൻ, സി.പി.എം ചവറ ഏരിയാ സെക്രട്ടറി ടി. മനോഹരൻ, ഇ.എം.എസ്.സ്മാരക ചാരിറ്റബിൾ സൊസൈറ്റി (കാസ്കറ്റ്) പ്രസിഡന്റ് ആർ.ഷാജി ശർമ്മ, സി.പി.എം ഏരിയ കമ്മിറ്റി അംഗം കൊന്നയിൽ രവീന്ദ്രൻ, എൻ.നീലാംബരൻ, ശശി ചക്കിട്ടയിൽ, ജെ.മൈക്കിൾ, ചന്ദ്രൻപിള്ള ആച്ചക്കൽ, മണികണ്ഠൻ പിള്ള, ആർ.രാജേഷ്, പി.ഷാജി, യോഹന്നാൻ എന്നിവർ പങ്കെടുത്തു. കാഥികൻ ചിറക്കര സലിംകുമാർ കഥാപ്രസംഗ അർച്ചന നടത്തി.

വി സാംബശിവന്റെ ഇരുപത്തിനാലാം ചരമ വാർഷികവും അനുസ്മരണ സമ്മേളനവും കേളി കൃഷ്ണൻകുട്ടി പിള്ള ഗ്രന്ഥശാല ഓൺലൈനായി നടത്തി. രാവിലെ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സാംബശിവന്റെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് കാഥികൻ തെക്കുംഭാഗം വിശ്വംഭരന്റെ വസതിയിലെത്തി ഭാരവാഹികളായ വി എം രാജമോഹൻ, നീലാംബരൻ, ആർ സന്തോഷ്, ഷണ്മുഖൻ തുടങ്ങിയവർ അദ്ദേഹത്തെ ആദരിച്ചു അനുസ്മരണ സമ്മേളനം ഡോ. വസന്തകുമാർ സാംബശിവൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. അഞ്ചുവയസ്സുകാരി തെക്കുംഭാഗം പൂർണിമ 'കുഞ്ഞിക്കിളി" എന്ന കഥാപ്രസംഗം അവതരിപ്പിച്ചു.