vat

അഞ്ചാലുംമൂട്: വീട്ടിനുള്ളിൽ ചാരായം വാറ്റുന്നതിനിടെ 60 ലിറ്റർ കോടയുമായി മൂന്ന് പേർ അഞ്ചാലുംമൂട് പൊലീസിന്റെ പിടിയിലായി. തൃക്കരുവ ഞാറയ്ക്കൽ സ്വദേശി സുനിൽകുമാർ (48), വന്മള തെക്കേച്ചേരിൽ അനിൽകുമാർ (47), ഞാറയ്ക്കൽ സൗപർണികയിൽ സാബു (40) എന്നിവരാണ് പിടിയിലായത്.

ഇന്നലെ ഉച്ചയ്ക്ക് സുനിൽകുമാറിന്റെ വീട്ടിലെ അടുക്കളയിൽ ചാരായം വാറ്റുന്നതായുള്ള വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. അഞ്ചാലുമൂട് എസ്.എച്ച്.ഒ അനിൽകുമാർ, എസ്.ഐമാരായ അബ്ദുൽ മനാഫ്, അൽത്താഫ്, ലഗേഷ് കുമാർ, പ്രദീപ്‌, സി.പി.ഒമാരായ സുമേഷ്, മണികണ്ഠൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.