pho
കൊല്ലം-തിരുമംഗലം ദേശീയപാതയിലെ കഴുതുരുട്ടിയിൽ നിയന്ത്രണം വിട്ട് മറിഞ്ഞ പച്ചക്കറി ലോറി

പുനലൂർ: തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് പച്ചക്കറി കയറ്റിയെത്തിയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവറായ തമിഴ്നാട് സ്വദേശിക്ക് നിസാര പരിക്കേറ്റു. ഇന്നലെ പുലർച്ചെ കൊല്ലം-തിരുമംഗലം ദേശീയ പാതയിലെ കഴുതുരുട്ടിക്ക് സമീപത്തായിരുന്നു അപകടം. നിയന്ത്രണം വിട്ടെത്തിയ ലോറി സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ ഇടിച്ച് റോഡിന്റെ വശത്തേക്ക് മറിയുകയായിരുന്നു. കാറിൽ മറ്റാരും ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.