കൊല്ലം: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ അവഗണിക്കുന്നവർക്കെതിരെ കർശന നടപടികളുമായി പൊലീസ് രംഗത്ത് വന്നതോടെ ഇന്നലെ അറസ്റ്റിലായത് 542 നിയമ ലംഘകർ. 531 കേസുകൾ രജിസ്റ്റർ ചെയ്ത് 440 വാഹനങ്ങൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പിടിച്ചെടുത്തു. ലോക്ക് ഡൗൺ ലംഘിക്കുന്നവരുടെ എണ്ണം വൻ തോതിൽ ഉയർന്നതോടെ ഗ്രാമ മേഖലകളിലും ഇടറോഡുകളിലും പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. പൊലീസിന്റെ പട്രോളിംഗ് വാഹനത്തിന് പുറമെ ബൈക്കുകളിലും ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നുണ്ട്. വയലേലകൾ, ഉൾപ്രദേശങ്ങളിലെ ഗ്രൗണ്ടുകൾ, പുഞ്ചകൾ എന്നിവ കേന്ദ്രീകരിച്ച് ഫുട്ബാൾ - ക്രിക്കറ്റ് - നീന്തൽ മത്സരങ്ങൾ, പണം വെച്ച് ചീട്ട് കളി, വ്യാജ വാറ്റ് എന്നിവ നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇത്തരം ഭാഗങ്ങളിൽ ഡ്രോൺ പരിശോധന വ്യാപകമാക്കി. സത്യവാങ്മൂലം കൈയിലുണ്ടെങ്കിലും കാരണം ന്യായമല്ലെങ്കിൽ മടക്കി അയയ്ക്കാനും ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്ത് വാഹനം പിടിച്ചെടുക്കാനും ജില്ലാ പൊലീസ് മേധാവിമാർ നിർദേശം നൽകിയിട്ടുണ്ട്.
കൊല്ലം റൂറൽ, സിറ്റി
1. രജിസ്റ്റർ ചെയ്ത കേസുകൾ: 226, 305
2. അറസ്റ്റിലായവർ: 233, 309
3. പിടിച്ചെടുത്ത വാഹനങ്ങൾ: 206, 234