ഓയൂർ: മൈലോട് ഇളാങ്കോണത്ത് നിയന്ത്രണം വിട്ട ചരക്ക് ലോറി മറിഞ്ഞ് ലോറി ഡ്രൈവർ കൊട്ടിയം ഉമയനല്ലൂർ സ്വദേശിക്കും സഹായികളായ രണ്ടുപേർക്കും പരിക്കേറ്റു. ഇന്നലെ രാവിലെ 8 മണിയോടെയായിരുന്നു അപകടം. കൊട്ടിയത്തു നിന്ന് കുളത്തൂപ്പുഴ ഭാഗത്തേക്ക് പലചരക്ക് സാധനങ്ങൾ കയറ്റിവന ലോറി മൈലോട് ഇളാങ്കുഴിയിലെ ഇറക്കത്ത് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പൂയപ്പള്ളി പൊലീസ് പരിക്കേറ്റവരെ മീയ്യണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. വാഹനത്തിലുണ്ടായിരുന്ന സാധനങ്ങൾ മറ്റൊരു വാഹനത്തിൽ കയറ്റി അയച്ചു.