ഓച്ചിറ: ദേശീയപാതയിൽ ജില്ലാ അതിർത്തിയായ ഓച്ചിറ പ്രീമിയർ ജംഗ്ഷനിൽ പൊലീസും ഭക്ഷ്യസുരക്ഷാ അധികൃതരും നടത്തിയ പരിശോധനയിൽ അഴുകിയ മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു. മഹാരാഷ്ട്രയിൽ നിന്ന് ആലങ്കോടുള്ള കമ്മിഷൻ കടയിലേക്ക് വിൽപ്പനക്കായി കൊണ്ടുപോയതായിരുന്നു മത്സ്യം. പത്ത് പെട്ടികളിലായി മൂന്നൂറ് കിലോ ചൂരയാണ് ഉണ്ടായിരുന്നത്. ഓച്ചിറ സി.എെ ആർ. പ്രകാശ്, എസ്.എെ ശ്യാംകുമാർ, ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരായ ഷീന നായർ, ഷിബു, എച്ച്.എെ ഷാനവാസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.