പത്തനാപുരം: വനമേഖലകളുടെ സംരക്ഷണത്തിനായി ഡ്രോൺ ഉപയോഗിച്ച് പരീക്ഷണാടിസ്ഥാനത്തിൽ നിരീക്ഷണം നടത്തി. മൃഗവേട്ടക്കാർ, വന സമ്പത്ത് മോഷ്ടിക്കുന്നവർ, വനത്തിനുള്ളിൽ വ്യാജച്ചാരായം വാറ്റുന്നവർ തുടങ്ങിയവരെ കണ്ടെത്താനാണ് ഡ്രോൺ ഉപയോഗിക്കുന്നത്. ഇതിനായി വനം വകുപ്പ് ജീവനക്കാർക്ക് പരിശീലനം നല്കുന്നുണ്ട്. പുന്നല, അമ്പനാർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലുള്ള വന മേഖലകളിൽ നടത്തിയ ഡ്രോൺ നിരീക്ഷണത്തിന് സതേൺ സർക്കിൾ ചീഫ് കൺസർവേറ്റർ വിജയാനന്ദൻ, പുനലൂർ ഡി.എഫ്.ഒ എ. ഷാനവാസ്, കോന്നി ഡി.എഫ്.ഒ ശ്യാം മോഹൻലാൽ, തെന്മല ഡി.എഫ്.ഒ എ. സുനിൽ ബാബു, പുനലൂർ ഫ്ലൈയിംഗ് സ്‌ക്വാഡ് ഡി.എഫ്.ഒ ബൈജു കൃഷ്ണൻ, ചെന്തുരുണി വൈൽഡ് ലൈഫ് വാർഡൻ എസ്. സജീവ് കുമാർ, അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ സജു ടി.എസ്, പത്തനാപുരം റേഞ്ച് ഫോറസ്റ്റ് ഓഫീസർ എസ്. അനീഷ്, പുന്നല ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എ. നിസാം, അമ്പനാർ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. സനിൽ എന്നിവർ നേതൃത്വം നൽകി.