കൊല്ലം: തട്ടാമല ജ്ഞാനോദയം വായനശാലയുടെ നേതൃത്യത്തിൽ ഇരവിപുരം ബി.എസ്.എ ഓഡിറ്റോറിയത്തിൽ പ്രവർത്തിക്കുന്ന സാമൂഹിക അടുക്കളയിലേക്ക് പച്ചക്കറിയും വെളിച്ചെണ്ണയും നൽകി. വായനശാലാ പ്രസിഡന്റ് ആർ. സെന്തിൽ രാജിൽ നിന്ന് നഗരാസൂത്രണ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എസ്. പ്രിയദർശൻ എറ്റുവാങ്ങി. കൗൺസിലർമാരായ എം. നൗഷാദ്, ജെ. സൈജു, ബേബി സേവ്യർ, കോർപ്പറേഷൻ സൂപ്രണ്ട് രാജേഷ്, വായനശാലാ പ്രവർത്തകരായ പ്രീതിഷ്, കിഷൻ ചന്ദ്, ബൈജു, ഖനേഷ്, ശാന്ത്ലാൽ എന്നിവർ പങ്കെടുത്തു.