കൊല്ലം: തമിഴ്നാട്ടിൽ നിന്ന് പച്ചക്കറി കയറ്റിവന്ന മിനിലോറിയിലെ തക്കാളി പെട്ടിക്കിടയിൽ ഒളിച്ചിരുന്ന് കൊല്ലത്തേക്ക് കടക്കാൻ ശ്രമിച്ച യുവാവ് ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ പിടിയിലായി. തെങ്കാശി കടയം സ്വദേശി അഡിത്ത് (24) ആണ് പൊലീസിന്റെ പിടിയിലായത്. സംഭവത്തിന് പിന്നാലെ തമിഴ്നാട്ടിൽ നിന്ന് വാഴക്കുലകളുമായി വന്ന ലോറി തിരികെ പോയപ്പോൾ തമിഴ്നാട് സ്വദേശികളെ ഒളിപ്പിച്ച് കടത്താനും ശ്രമമുണ്ടായി. ഇതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് തൂത്തുക്കുടി സ്വദേശി ഇസക്ക് രാജ (22), ലോറി ഡ്രൈവർ ശെന്തൂർ പാണ്ടി (30), സഹായി ബാലമുരുകൻ (31) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. നാലുപേരെയും പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും മേൽനോട്ടത്തിൽ നിരീക്ഷണത്തിലാക്കി.