അഞ്ചാലുംമൂട്: കൊല്ലം ബി.എസ്.എൻ.എൽ സബ് ഡിവിഷണൽ എൻജിനീയറായിരുന്ന തൃക്കരുവ ഇഞ്ചവിള പനയ്ക്കൽ വീട്ടിൽ എം.ആർ. പിള്ള എന്നറിയപ്പെടുന്ന എം. രാമകൃഷ്ണപിള്ള (80) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 1ന് വീട്ടുവളപ്പിൽ. അഞ്ചാലുംമൂട് റോട്ടറി ക്ലബ് പ്രസിഡന്റായിരുന്നു. അഞ്ചൽ കിഴക്കേവീട് കുടുംബാംഗമാണ് പരേതൻ. ഭാര്യ: ആനന്ദാഭായ് അമ്മ. മക്കൾ: മഞ്ചുഷാറാണി (ഖത്തർ), മനോജ് രാജ് (യു.എസ്.എ). മരുമക്കൾ: സുനിൽ മോഹനൻ (ഖത്തർ), അപർണാ മേനോൻ (യു.എസ്.എ)
കൊച്ച് മക്കൾ: അപർണ സുനിൽ, ഋതിക് മനോജ്, ആഷിക് മനോജ്.