തൊടിയൂർ: ക്വയിലോൺ ഡിസ്ട്രിക്ട് ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് ഫെഡറേഷന്റെ (ഐ.എൻ.ടി.യു.സി) രണ്ടാംഘട്ട ഭക്ഷ്യധാന്യക്കിറ്റ് വിതരണം യു.ഡി.എഫ് കരുനാഗപ്പള്ളി നിയോജക മണ്ഡലം ചെയർമാൻ തൊടിയൂർ രാമചന്ദ്രൻ കല്ലേലിഭാഗം കോൺഗ്രസ് ഓഫീസിൽ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ലാ ജനറൽ സെക്രട്ടറി എ.എ. അസീസ്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയും യൂത്ത് കെയർ ജില്ലാ കോ-ഓർഡിനേറ്ററുമായ റിയാസ് റഷീദ്, നിസാർ വാണിയ്യന്റയ്യം എന്നിവരുടെ നേതൃത്വത്തിലാണ് കിറ്റ് വിതരണം നടത്തുന്നത്. കോൺഗ്രസ് കല്ലേലിഭാഗം മണ്ഡലം പ്രസിഡന്റ് എൻ. രമണൻ, ഫെഡറേഷൻ താലൂക്ക് ജനറൽ സെക്രട്ടറി സുനിൽ കുമാർ, ജനറൽ വർക്കേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് ഇസഹാക്ക്, സനൽകുമാർ, തോട്ടുകര മോഹനൻ എന്നിവർ പങ്കെടുത്തു.