കൊല്ലം: ജില്ലയിൽ ഓറഞ്ച് സോണിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് മുതൽ ലോക്ക് ഡൗൺ ഇളവുകൾ പ്രാബല്യത്തിൽ വരും. ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ച മേഖലകളിൽ ഈ ഇളവുകൾ ബാധകമല്ല. എല്ലാ കർശന നിയന്ത്റണവും തുടരും.
# ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ, സ്ത്രീകൾ, വിധവകൾ എന്നിവർക്കുള്ള അഭയകേന്ദ്രങ്ങൾ, കുട്ടികൾക്കുള്ള കെയർ ഹോമുകൾ തുറന്ന് പ്രവർത്തിക്കാം.
# പ്രായമായവർ, വിധവകൾ, സ്വാതന്ത്റ്യസമര സേനാനികൾ എന്നിവരുടെ സാമൂഹ്യ സുരക്ഷാ പെൻഷനുകൾ, പി.എഫ് എന്നിവ വിതരണം നടത്താം.
# അങ്കണവാടികളിൽ 15 ദിവസത്തിലൊരിക്കൽ സ്ത്രീകൾക്കും കുട്ടികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ഭക്ഷണം വീടുകളിൽ എത്തിച്ചു നൽകണം. എന്നാൽ അങ്കണവാടികൾ തുറന്നു പ്രവർത്തിക്കാൻ പാടില്ല.
# തൊഴിലുറപ്പ് തൊഴിലാളികൾ നിർബ്ബന്ധമായും മുഖാവരണം ധരിക്കണം, സാമൂഹിക അകലം പാലിക്കണം.
# കനാൽ ശുചീകരണം, കുടിവെള്ള സംരക്ഷണം എന്നിവയ്ക്കായുള്ള ജോലികൾക്ക് മുൻഗണന നൽകണം.
# അഞ്ചിൽ കൂടുതൽ ആളുകൾ ഒരുമിച്ച് ജോലി ചെയ്യാൻ പാടില്ല.
പൊതുവായവ
# എണ്ണ, പാചകവാതകം തുടങ്ങിയവയുടെ വിതരണം, വൈദ്യുതിയുമായി ബന്ധപ്പെട്ട ഉത്പാദനത്തിനും വിതരണത്തിനും തടസമുണ്ടാകില്ല.
# പോസ്റ്റൽ സർവീസുകൾക്ക് പ്രവർത്തിക്കാം.
# തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും, അംഗീകൃത ഏജൻസികളും നടത്തുന്ന ജലവിതരണം, ശുചീകരണ പ്രവർത്തനങ്ങൾ, മാലിന്യ സംസ്കരണം എന്നിവക്ക് തടസമില്ല.
# ടെലികമ്മ്യൂണിക്കേഷൻ ഇന്റർനെറ്റ് സർവീസുകൾക്ക് തടസമില്ല.
# അക്ഷയ കേന്ദ്രങ്ങൾ തുറക്കാം.
# ചരക്കു ഗതാഗതം അനുവദിക്കും
# കൊറിയർ സർവീസുകൾക്ക് പ്രവർത്തിക്കാം.
# വർക്ക് ഷോപ്പുകൾ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക് ഉപകരണങ്ങളുടെയും മെഷിനറികളുടെയും റിപ്പെയറിംഗ് ഷോപ്പുകൾക്കും പ്രവർത്തിക്കാം.
നിർമ്മാണ മേഖല
റോഡ്, കനാൽ, കെട്ടിട നിർമാണം, ജലസേചന പദ്ധതികൾ, എന്നിവ അനുവദനീയമാണ്.
തൊഴിലാളികൾ സാമൂഹിക അകലം പാലിക്കണം. പനി, ചുമ, മറ്റ് അസ്വസ്ഥതകളുള്ളവർ ജോലി ചെയ്യാൻ പാടില്ല.
ചുരുങ്ങിയ എണ്ണം തൊഴിലാളികളെ മാത്രമേ പങ്കെടുപ്പിക്കാവൂ.
വാഹനയാത്ര
സ്വകാര്യ വാഹനങ്ങൾ അവശ്യ സേവനത്തിനും സാധനങ്ങൾക്കും വേണ്ടി മാത്രം നിയന്ത്റിതമായി പുറത്തിറക്കാം.
തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഒറ്റ സംഖ്യയിൽ നമ്പർ അവസാനിക്കുന്ന വാഹനങ്ങൾക്കും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ പൂജ്യം, ഇരട്ട സംഖ്യയിൽ നമ്പർ അവസാനിക്കുന്ന സ്വകാര്യ വാഹനങ്ങൾക്കും പുറത്തിറക്കാം.
സ്ത്രീകൾ ഓടിക്കുന്ന വാഹനങ്ങൾക്ക് ഈ നിയന്ത്റണമില്ല.
കാരണമില്ലാതെ ജില്ലാ അതിർത്തിക്ക് പുറത്തേക്ക് പോകാനാവില്ല.
നാലു ചക്രവാഹനങ്ങളിൽ ഡ്രൈവർ ഉൾപ്പടെ മൂന്നുപേർക്കും ഇരുചക്ര വാഹനങ്ങളിൽ ഒരാൾക്കും മാത്രമാണ് യാത്ര.
യാത്രക്കാർ മാസ്കുകൾ നിർബന്ധമായും ധരിക്കണം.
പൊതുഗതാഗതം അനുവദിക്കില്ല
സർക്കാർ സ്ഥാപനങ്ങൾ
ആഴ്ചയിൽ അഞ്ചുദിവസം
ആരോഗ്യം, പൊലീസ്, ഹോം ഗാർഡ്, സിവിൽ ഡിഫൻസ്, ഫയർ ആൻഡ് റ് എമർജൻസി, ദുരന്ത നിവാരണം, ജയിൽ, ലീഗൽ മെട്രോളജി, മുനിസിപ്പാലിറ്റി, പഞ്ചായത്ത് എന്നിവ നിയന്ത്റണമില്ലാതെ പ്രവർത്തിക്കും. മറ്റ് വകുപ്പുകൾ നിയന്ത്റിത സ്റ്റാഫുകളുമായി പ്രവർത്തിക്കും. ജില്ലാ ഭരണകൂടം, ട്രഷറി, അക്കൗണ്ടന്റ് ജനറലുകളുടെ ഫീൽഡ് ഓഫീസുകൾ എന്നിവ പൂർണമായി പ്രവർത്തിക്കും. മറ്റ് വകുപ്പുകൾ നിയന്ത്റിത സ്റ്റാഫുകളുമായി പ്രവർത്തിക്കും. ഫോറസ്റ്റ് ഓഫീസുകൾ, മൃഗശാല, നഴ്സറികൾ, വന്യജീവി സങ്കേതങ്ങൾ പട്രോളിംഗ് തുടങ്ങിയവയ്ക്ക് അനുമതിയുണ്ട്. മുഴുവൻ സർക്കാർ സ്ഥാപനങ്ങളും ആഴ്ചയിൽ അഞ്ചു ദിവസം പ്രവർത്തിക്കും. ഹോട്ടലുകളിൽ നിന്ന് പാർസൽ നൽകാം. ഓൺലൈൻ ഭക്ഷണവിതരണം രാത്രി എട്ടു വരെ. രാഷ്ട്രീയ, സാമൂഹ്യ, കായിക, വിനോദ, പഠന സാംസ്കാരിക മത ചടങ്ങുകളും ജനങ്ങൾ ഒത്തുകൂടുന്ന മറ്റ് പരിപാടികളും ഒഴിവാക്കണം. ആരാധനാലയങ്ങൾ അടച്ചിടും. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ 20 ലധികം ആളുകൾ ഉണ്ടാകാൻ പാടില്ല. ബാർബർ ഷോപ്പുകൾ അടച്ചിടും.