വിശേഷങ്ങളെന്തായാലും ഒന്നൊഴിയാതെ ആരാധകരിലേക്കെത്തിക്കുന്ന താരങ്ങളിൽ ഒരാളാണ് നടി അഹാന കൃഷ്ണ. ലോക്ക്ഡൗൺകാലമായപ്പോഴും ആ പതിവ് തെറ്റിച്ചില്ല.. ഇപ്പോഴിതാ ലോക്ക്ഡൗൺ കാലത്ത് നേരമ്പോക്കിനായി ചെയ്യുന്ന കാര്യങ്ങൾ എല്ലാം ഒറ്റ ചിത്രത്തിൽ ചേർത്തുവച്ചിരിക്കുകയാണ് അഹാന. ഫോട്ടോ പിടിത്തം, യോഗ, വ്യായാമം,പുസ്തകം വായന, വിഡിയോ കോളുകൾ, വീട് വൃത്തിയാക്കൽ, എന്നിങ്ങനെ പല നേരമ്പോക്കുകളിൽ ഏർപ്പെട്ടിരിക്കുന്ന അഹാനമാരെ ഒറ്റ ചിത്രത്തിൽ കാണാം.
'കൊറോണയും ക്വാറന്റൈനുമൊക്കെ കഴിയുമ്പോൾ ഈ ലോക്ക്ഡൗൺ കാലത്ത് എന്നെ പിടിച്ചുനിർത്തിയത് എന്തൊക്കെയായിരുന്നു എന്ന് ഓർത്തെടുക്കാനുള്ള ചിത്രം', അതിനായാണ് താൻ ഈ ചിത്രം ചെയ്‌തെടുത്തത് എന്നാണ് താരത്തിന്റെ വാക്കുകൾ. ഒറ്റ മണിക്കൂർ കൊണ്ടാണ് ചിത്രങ്ങളെല്ലാം എടുത്ത് എഡിറ്റിംഗ് പൂർത്തിയാക്കിയതെന്ന് ഹാഷ്ടാഗിൽ താരം പറഞ്ഞു.
കുമ്പിടി സ്‌പോട്ടഡ് എന്നാണ് ആരാധകരിൽ ചിലർ ചിത്രത്തിന് കമന്റ് കുറിച്ചത്. എന്തായാലും അഹാനയുടെ കൊറോണക്കാലത്തെ പ്രതീകാത്മകമായി അവതരിപ്പിക്കുകയാണ് ചിത്രം. പേളി മാണിയും റിമി ടോമിയും അടക്കമുള്ള സെലിബ്രിറ്റികളും കമന്റ് കുറിച്ചിട്ടുണ്ട്.