soubin

ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലിരുന്ന് ബോറടിക്കുമ്പോൾ ആ ബോറടിമാറ്റാൻ സ്വന്തമായിട്ട് തന്നെ വഴികൾ കണ്ടെത്തുകയാണ് താരങ്ങൾ. ചിലർ നൃത്തം,​ പാചകം,​ എഴുത്ത്,​ എന്നിവയിലൊക്കെ പരീക്ഷണങ്ങൾ നടത്തുമ്പോൾ സംവിധായകനുമായ സൗബിൻ കണ്ടെത്തിയ മാര്‍ഗം പട്ടം പറത്തലായിരുന്നു. താരത്തിന്റെ പട്ടം പറത്തല്‍ സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറിയിരിക്കുകയാണ്. വീട്ടിലിരുന്ന് സൗബിന്‍ തന്നെയാണ് പട്ടമുണ്ടാക്കിയത്.വീടിന്റെ ടെറസിൽ ചെന്ന് പട്ടം പറത്തുകയും ചെയ്തു.. സൗബിൻ പട്ടമുണ്ടാക്കുന്നതിന്റേയും പറത്തുന്നതിന്റേയും വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. വീഡിയോ വെെറലായി മാറിയതോടെ കമന്റുമായി താരങ്ങളുമെത്തിയിട്ടുണ്ട്. രസകരമായ കമന്റുകളാണ് താരങ്ങള്‍ നല്‍കിയിരിക്കുന്നത്. സൗബിന്‍ സംവിധാനം ചെയ്ത ചിത്രമായ പറവയിൽ പ്രാവു പറത്തല്‍ മത്സരം കാണിച്ചു തന്നിരുന്നു. ചിത്രത്തില്‍ പട്ടം പറത്തലും കടന്നു വന്നിരുന്നു. ഇതെല്ലാം തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നുവെന്ന് സൗബിന്‍ പറഞ്ഞിരുന്നു. സുഡാനി ഫ്രൈെം നൈജീരിയ ആണ് നായകനായി വേഷമിട്ട ആദ്യ ചലചിത്രം. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌ക്കാരം ലഭിച്ചു