crime

കൊല്ലം: എഴുകോണിൽ അന്യസംസ്ഥാന തൊഴിലാളിയെയും കുടുംബത്തെയും ആക്രമിച്ച് യുവതിയുടെ കൈ തല്ലിയൊടിച്ചു, അച്ഛനും മകനും ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. കാരുവേലിൽ എൻജിനീയറിംഗ് കോളേജിന് സമീപം വാടകയ്ക്ക് താമസിക്കുന്ന മീൻബഹാദൂറിന്റെ വീട്ടിലായിരുന്നു അതിക്രമം. മീൻബഹാദൂറിനെയും ഭാര്യയെയും അമ്മയെയും പരിക്കേൽപ്പിച്ച കേസിൽ കാരിവേലിൽ ചീറ്റക്കോട് ചരുവിള പുത്തൻവീട്ടിൽ ലാലു (52), ലാലുവിന്റെ മകൻ രാഹുൽ (20), കരീപ്ര ചൊവ്വള്ളൂർ മണ്ണാൻകോണത്ത് പുത്തൻവീട്ടിൽ വിജയകുമാർ (54), വിജയകുമാറിന്റെ മകൻ വിഷ്ണു (27) എന്നിവരാണ് അറസ്റ്റിലായത്. ലാലുവിന്റെ പുരയിടത്തിൽ പണിക്ക് വിളിച്ചിട്ട് മീൻബഹാദൂർ ചെല്ലാത്തതിലുള്ള വിരോധത്തിലായിരുന്നു ആക്രമണം.