കൊല്ലം: വീട്ടിലേക്ക് ആവശ്യമായ പലചരക്ക് സാധനം വാങ്ങാൻ കടയിലേക്ക് പോയ ഗൃഹനാഥനെ തെരുവ് നായ കടിച്ചു. ഓയൂർ കടയിൽ പുത്തൻ വീട്ടിൽ അശോക് കുമാറിനാണ് (58) കടിയേറ്റത്. ഓയൂർ ജംഗ്ഷനിൽ വച്ചായിരുന്നു സംഭവം. കാലിന് പരിക്കേറ്റ അശോക് കുമാറിനെ പൊലീസുകാരാണ് ആശുപത്രിയിലെത്തിച്ചത്. ടൗണിൽ തെരുവ് നായകളുടെ ശല്യം രൂക്ഷമായിട്ടുണ്ട്. എണ്ണവും കൂടിയിട്ടുണ്ട്. വഴിയാത്രക്കാരെ നിരന്തരം കടിക്കാൻ ഓടിക്കുന്നുണ്ടെന്നാണ് ആളുകൾ പറയുന്നത്.