sndp
എസ്.എൻ.ഡി.പി യോഗം ചവറ യൂണിയനിലെ 193-ാം നമ്പർ വടക്കുംതല ശാഖയിലെ ഭക്ഷ്യധാന്യക്കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം യൂണിയൻ സെക്രട്ടറി കാരയിൽ അനീഷ് നിർവഹിക്കുന്നു

ചവറ: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ എസ്.എൻ.ഡി.പി യോഗം ചവറ യൂണിയനിലെ വടക്കുംതല 193-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ ശാഖയിലെ എല്ലാം കുടുംബങ്ങൾക്കും ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്തു. ഭക്ഷ്യധാന്യക്കിറ്റിന്റെ വിതരണോദ്ഘാടനം ചവറ യൂണിയൻ സെക്രട്ടറി കാരയിൽ അനീഷ് നിർവഹിച്ചു. ശാഖാ പ്രസിഡന്റ്‌ രമേശ്‌, സെക്രട്ടറി രാധാകൃഷ്ണൻ, പ്രഭോധയൻ, പൊന്മന നിശാന്ത്, വടക്കുംതല സനൽ, ഹരിദാസ്, ദിവാകരൻ, സുരാജ്, ശ്രീകുമാർ, ഭദ്രൻ, സുഭാഷ് എന്നിവർ നേതൃത്വം നൽകി.