പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന യുവാവിന് രോഗം ഭേദമായി
കൊല്ലം: പിതാവിൽ നിന്ന് വൈറസ് പകർന്ന നിലമേൽ സ്വദേശിയായ യുവാവ് രോഗം ഭേദമായി ഇന്നലെ വീട്ടിലേക്ക് മടങ്ങിയതോടെ ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം ആറായി കുറഞ്ഞു. നിലമേൽ കൈതോട് ഫാത്തിമ മൻസിലിൽ 21 കാരനായ അബ്ദുൾ ആദിലാണ് ഇന്നലെ ആശുപത്രി വിട്ടത്.
തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് കൊവിഡ് ബാധിച്ച പിതാവ് അബ്ദുൾ ജാവേദിൽ നിന്നാണ് ആദിലിന് രോഗം പകർന്നത്. പിതാവിന് രോഗം സ്ഥിരീകരിച്ചപ്പോൾ തന്നെ ആദിലിനെയും നിരീക്ഷണത്തിലാക്കിയിരുന്നു. ഈമാസം 9നാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയിൽ കൊവിഡ് ഭേദമാകുന്ന രണ്ടാമത്തെയാളാണ് ആദിൽ. ജില്ലയിൽ ആദ്യം കൊവിഡ് സ്ഥിരീകരിച്ച പ്രാക്കുളം സ്വദേശിയായ പ്രവാസിക്ക് നേരത്തെ രോഗം ഭേദമായിരുന്നു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച പ്രാക്കുളം സ്വദേശിയായ വൃദ്ധയടക്കം ആറുപേരാണ് കൊവിഡ് സ്ഥിരീകരിച്ച് നിലവിൽ ചികിത്സയിലുള്ളത്.