kishna-manu

മുണ്ടയ്ക്കൽ ഊരംപള്ളി പാം ഷേർഡ് അപ്പാർട്ട്മെന്റിലെ കൃഷ്ണ മനു സ്ഥിരമായി

ലോക്ക് ‌‌ഡൗൺ ആയതോടെ അലസത കൂടി. രാവിലെ ഉണരുമ്പോൾ ഏഴ് മണിയാകും. അടുക്കളയിൽ കയറിയാൽ പിന്നെ ഇറങ്ങാൻ സമയല്ല.

നേരത്തെ രണ്ടാം ക്ലാസുകാരിയായ മകൾ ദയയുടെ സ്കൂൾ ബസ് രാവിലെ എട്ടിനെത്തും. അതിനാൽ പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും ഏഴരയ്ക്കുള്ളിൽ തയ്യാറാക്കും. നാലുമണിക്കേ പിന്നീടവൾ മടങ്ങിയെത്തൂ. ഭർത്താവ് മനു രാവിലെ 9.30 ന് പോയാൽ രാത്രി 7.30 നെ മടങ്ങിയെത്തൂ.ഭർത്താവ് ഇടയ്ക്ക് കോഴിയിറിച്ചി വാങ്ങിക്കൊണ്ട് വരും. ചില ദിവസങ്ങൾ വലിയ മീനുമായി വരും. പലപ്പോഴും ഉച്ചയ്ക്ക് 12 മണിക്കൊക്കെയാണ് കൊണ്ടുവരുന്നത്. അത് കറിയാക്കുമ്പോൾ മണി രണ്ടാകും.എല്ലാ ജോലിയും തീർന്നല്ലോയെന്ന ആശ്വാസത്തിൽ നിൽക്കുമ്പോഴായിരിക്കും മകൾ ന്യൂ‌ഡിൽസ് ചോദിച്ചെത്തുന്നത്. അവൾക്ക് ഓരോ ദിവസവും ഓരോ ഇഷ്ടമാണ്. ഇടയ്ക്ക് ഐസ്ക്രീം വേണം. ചിലപ്പോൾ ജ്യൂസ് വേണം.

കൃഷ്ണ മനു

കൊല്ലം

എന്ത് രസം

വീട്ടിലിരിക്കുന്നത് ഇത്ര രസമാണെന്ന് ഇപ്പോഴല്ലേ മനസിലായത്. കൊവിഡ് മാത്രമാണ് പ്രശ്നം. ഈ ലോക്ക് ഡൗൺ നന്നായി ആഘോഷിക്കുകയാണ് ഞങ്ങൾ.പാചകത്തിൽ ഒരുപാട് പരീക്ഷണം നടത്തുന്നു. വീട്ടിൽ ഒരു പാട് ചക്കയും മാങ്ങയും ഉണ്ടെങ്കിലും അതൊന്നും ഇത്ര നന്നായി ആസ്വദിച്ച് കഴിച്ചിരുന്നില്ല. രാത്രി ഭർത്താവും മക്കളുമായി ഒരുമിച്ചിരുന്ന് ചെസ്, കാരം എന്നിവ കളിക്കും.

രാത്രി വൈകി ഉറങ്ങി രാവിലെ എട്ടരയ്ക്കേ ഉണരുകയുള്ളൂ. ലോക്ക് കാരണം കുടുംബ ചെലവ് ഗണ്യമായി കുറഞ്ഞതും മറ്റൊരു നേട്ടമാണ്. ഭർത്താവിന്റെയും മക്കളുടെയും കാര്യങ്ങൾ ശ്രദ്ധിക്കാൻ ഇതുവരെ ഇത്രയും സമയം ലഭിച്ചിട്ടില്ല.

ഷിജി ശങ്കർ

മേലഡൂർ

കൂട്ടുത്തരവാദിത്വം വർദ്ധിക്കണം

അണുകുടുംബത്തിൽ ഒന്നിനും സമയമില്ലാത്ത അവസ്ഥയിൽ നിന്നും ഇഷ്ടം പോലെ സമയം എന്ന നിലയിലേക്കുള്ള മാറ്റമാണ് ലോക്ഡൗൺ കാലഘട്ടം നൽകിയതേ . കുടുംബാംഗങ്ങൾ ഒരുമിച്ചുണ്ടെന്ന സന്തോഷമുള്ളപ്പോഴും വീട്ടമ്മ ആയതുകൊണ്ട് വീട്ടുജോലികൾ കൂടുതൽ ചെയ്യേണ്ടിവരുന്ന അവസ്ഥയായിരുന്നു. മക്കൾക്കും ഭർത്താവിനും ഇഷ്ടമുള്ളത് വച്ചുവിളമ്പിയും തുണി അലക്കിയും ദിവസം തള്ളിനീക്കുമ്പോൾ കുടുംബത്തിലുള്ളവരുടെ കൂട്ടുത്തരവാദിത്വം വർദ്ധിക്കേണ്ടതിന്റെ ആവശ്യകതയാണ് ലോക്ക് ഡൗൺ കാലഘട്ടം നമുക്ക് മനസിലാക്കിതരുന്നത്.

- അഡ്വ. ശ്രീജ സുശീല ,

പേയാട്

യുട്യൂബ്‌ പാചക പരീക്ഷണ കാലം

നീറ്റ് അടക്കമുള്ള പരീക്ഷകൾക്ക് വേണ്ടി പഠനം നടത്തുന്ന മക്കൾക്ക് കൂട്ടാകാനും മാനസിക പിന്തുണ നൽകാനും ലോക്ക് ഡൗണിൽ അവസരം ലഭിച്ചു. യുട്യൂബിലെ പാചക വിധികൾ നോക്കി പാചക പരീക്ഷണങ്ങളുടെ കാലഘട്ടമായി മാറിയെന്നതാണ് പുതിയ മാറ്റം. നമ്മൾ മനഃപൂർവം മറന്ന അടുക്കള തോട്ടമെന്ന ആശയം പുനഃസൃഷ്ടിക്കാനുള്ള കാലഘട്ടം കൂടിയായിരുന്നു ലോക്ക ഡൗൺ .

-സുഖിത, നെടുമങ്ങാട്

ആദ്യമായാണ് ഈ അനുഭവം. ഒരു മാസക്കാലം പൂർണമായും വീടിനുള്ളിലായിരുന്നു. ഭർത്താവിനും മക്കൾക്കും ഒപ്പം ടിക് ടോക്കിലും, വൺ മിനിറ്റ് വീഡിയോ മത്സരത്തിലും പങ്കെടുത്തു. ആദ്യമായാണ് അഭിനയം. പ്ലാവിലെ ചക്കയെല്ലാം തീർന്നു. ഇനി പ്ലാവില കൊണ്ട് തോരൻ വച്ചാലോ എന്നായി ചിന്ത. അമ്മൂമ്മ അങ്ങനെയൊരു കാലത്തെ കുറിച്ച് പറഞ്ഞിരുന്നു. ലോക്ക് ഡൗണിൽ അത് പരീക്ഷിച്ചപ്പോൾ ഇളം പ്ലാവില കൊണ്ടുള്ള തോരൻ അടിപൊളിയെന്നായി ഭർത്താവും കുട്ടികളും. ഭർത്താവിനെ അടുക്കളയിൽ കയറ്റാൻ കഴിഞ്ഞതാണ് ഈ ദിവസങ്ങളിലെ വലിയ നേട്ടം. ഭർത്താവും മക്കളുമായി ചെലവഴിച്ച ദിവസം പറഞ്ഞറിയിക്കാൻ പറ്റാത്ത ആനന്ദമാണ് നൽകിയത്. പ്രീത വീട്ടമ്മ തൃശൂർ നെല്ലുവായ് മാവേലി മന