vishnu
സ്പ്രിംഗ്ലർ അഴിമതി;

കൊല്ലം: സ്‌പ്രിൻക്ളർ അഴിമതിയുടെ പശ്ചാത്തലത്തിൽ 'സമരവും കരുതലും' എന്ന മുദ്രാവാക്യം ഉയർത്തി യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത പച്ചക്കറി കിറ്റ് വിതരണം ചെയ്തു. ഏഴ് മണ്ഡലങ്ങൾ ഉൾപ്പെടുന്ന കൊല്ലം നിയോജക മണ്ഡലത്തിലെ 35 കേന്ദ്രങ്ങളിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിതരണം നിർവഹിച്ചത്. ആരുടെയും അനുമതിയില്ലാതെ ആരോഗ്യ വിവരങ്ങൾ ചോർത്താൻ ഇന്ത്യൻ നിയമം അനുവദിക്കുന്നില്ലെന്നും സ്‌പ്രിൻക്ളർ വിഷയത്തിൽ നഗ്നമായ അഴിമതിയാണ് നടന്നിരിക്കുന്നതെന്നും ഉദ്ഘാടനം നിർവഹിച്ച് മുൻ ഡി.സി.സി പ്രസിഡന്റ് ഡോ. ജി.പ്രതാപ വർമ്മ തമ്പാൻ ആരോപിച്ചു. അസംബ്ലി പ്രസിഡന്റ് എ.എസ്. ശരത്ത് മോഹൻ അദ്ധ്യക്ഷനായി. യൂത്ത്‌ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം, ഡി. ഗീതാകൃഷ്ണൻ, ഒ.ബി. രാജേഷ് എന്നിവർ പങ്കെടുത്തു. ഷെഹൻഷാ, ഹർഷാദ്, മനു, ഉല്ലാസ്, ശരത്ത് കടപ്പാക്കട, ഷാരൂഖ്, ഗബ്രിയേൽ, സുബലാൽ, ഷെമീർ ചാത്തിനംകുളം, ഗോകുൽ പെരുമൻ, പ്രവീൺ കൊടുംതറ തുടങ്ങിയവർ വിവിധ മണ്ഡലങ്ങളിൽ നേതൃത്വം നൽകി.