കരുനാഗപ്പള്ളി: നാടെങ്ങും കൊവിഡ് -19നെ തുരത്തനായി ജാഗ്രതയോടെ പ്രവർത്തിക്കുമ്പോൾ അതിന് തണലേകുകയാണ് അമ്മമാരുടെ കൂട്ടായ്മയായ ഉപജീവനം ഗാർമെന്റ് യൂണിറ്റ്. പൊലീസ് ഉദ്യോഗസ്ഥർക്ക് സൗജന്യമായും മറ്റുള്ളവർക്ക് അസംസ്കൃത വസ്തുക്കളുടെ ചെലവ് മാത്രം ഇടാക്കിയാണ് യൂണിറ്റ് മാസ്ക് നിർമ്മിച്ചുനൽകുന്നത്.
സൗജന്യമായി നിർമ്മിച്ച സർജിക്കൽ മാസകിന്റെ ഉദ്ഘാടനം സ്കൂൾ അങ്കണത്തിൽ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ചടങ്ങിൽ കരുനാഗപ്പള്ളി എ.സി.പി വിദ്യാധരൻ പി.ടി.എ പ്രസിഡന്റ് രഘുവിൽ നിന്ന് മാസ്ക് ഏറ്റുവാങ്ങി നിർവഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എ. അൻസാർ, സ്കൂൾ വികസന സമിതി രക്ഷാധികാരി ഉണ്ണി, എസ്.എം.സി ചെയർമാൻ പി.പ്രസന്നൻ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ എല്ലാ തുന്നൽ ജോലികളും മാറ്റിവച്ച് കൂടുതൽ മാസ്കുകൾ നിർമ്മിച്ച് വിതരണം ചെയ്യുമെന്നാണ് തൊഴിലാളികൾ പറയുന്നത്.
ഇതാണ് ജീവനം....
കുലശേഖരപുരം ഗവ.ഹയർസെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ മൂന്ന് മാസങ്ങൾക്ക് മുമ്പാണ് ഉപജീവനം പ്രവർത്തനമാരംഭിച്ചത്. സ്കൂളിലെ നിർദ്ധനരായ പത്ത് വിദ്യാർത്ഥികളുടെ അമ്മമാരാണ് സ്ഥാപനത്തിന്റെ ചുക്കാൻ പിടിക്കുന്നത്. ഇവർക്ക് സാമ്പത്തിക സ്ഥിരത ഉറപ്പാക്കുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്.
.....................................................
ഇക്കുറി 50000 മാസ്കുകൾ തുന്നാനാണ് തൊഴിലാളികൾ ലക്ഷ്യമിടുന്നതെന്ന്. രണ്ട് തരത്തിലുള്ള മാസ്കുകളാണ് ഇവിടെ നിർമ്മിക്കുന്നത്. ആദ്യത്തേത് സർജിക്കൽ മാസ്കും രണ്ടാമത്തേത് തുണി മാസ്കുമാണ്. പദ്ധതി വിജയിക്കുന്നതോടെ കൂടുതൽ അമ്മമാർക്ക് തൊഴിൽ നൽകും
സജീവ് സൗപർണ്ണിക, കൺവീനർ
ആരംഭിച്ചിട്ട്: 3 മാസം
നിലവിൽ:10 ജീവനക്കാർ