ചാത്തന്നൂർ: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നൽകി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. സുഭാഷ് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മയ്ക്ക് ചെക്ക് കൈമാറി. ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ, ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് എൻ. അജയകുമാർ, സെക്രട്ടറി ബിജു സി. നായർ തുടങ്ങിയവർ പങ്കെടുത്തു.