phot
ആര്യങ്കാവിൽ പൊലീസും, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് പിടി കൂടിയ പുഴുത്ത ഉണക്ക മീൻ

പുനലൂർ: ലോക്ക് ഡൗൺ കണക്കിലെടുത്ത് അത്യാവശ്യസാധനമെന്ന നിലയിൽ തമിഴ്നാട്ടിൽ നിന്ന് അതിർത്തിയിലെ ആര്യങ്കാവ് പൊലീസ് ഔട്ട് പോസ്റ്റ് വഴി മിനി കണ്ടെയ്നർ ലേറിയിൽ കടത്തിയ 4 ടൺ പുഴുത്ത ഉണക്ക മീൻ പൊലീസും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് പിടികൂടി. ഇന്നലെ രാവിലെ 6 ഓടെയായിരുന്നു സംഭവം. തമിഴ്നാട്ടിൽ നിന്ന് ആര്യങ്കാവ് വഴി ഹരിപ്പാട് മാർക്കറ്റിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്നതായിരുന്നു. പരിശോധനകളിൽ നിന്ന് രക്ഷപ്പെടാൻ കണ്ടെയ്നർ ലോറിയുടെ മുന്നിൽ 'മീൻ അർ‌ജന്റ് ' എന്ന സ്റ്റിക്കറും പതിച്ചിരുന്നു. പിന്നീട് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും പഞ്ചയത്ത് അധികൃതരും ചേർന്ന് സമീപത്തെ പുരയിടത്തിൽ ഉണക്ക മീൻ കുഴിച്ചുമൂടി. കഴിഞ്ഞ ആഴ്ചയിൽ മായം കലർത്തിയ 670 കിലോ ഉണക്ക മീൻ ഔട്ട് പോസ്റ്റിൽ പെലീസ് പിടിച്ചെടുത്ത ശേഷം കുഴിച്ചുമൂടിയിരുന്നു.