കൊട്ടിയം: സ്‌പ്രിൻക്ളർ കരാറിന്മേൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഇരവിപുരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂട്ടിക്കട ജംഗ്ഷനിൽ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധക്കാരെ ഇരവിപുരം പൊലീസെത്തി പിരിച്ചുവിട്ടു. ലോക്ക് ഡൗൺ നിബന്ധനകൾ പാലിച്ച് നാമമാത്രമായ ആൾക്കാരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്.
ഡി.സി.സി സെക്രട്ടറി ആദിക്കാട് മധു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് കൂട്ടിക്കട ഷെരീഫ്, വഹാബ്, നൗഫൽ കൂട്ടിക്കട, അമീൻ എന്നിവർ നേതൃത്വം നൽകി. പ്രതിഷേധത്തിന് ശേഷം പച്ചക്കറി കിറ്റ് വിതരണവും നടന്നു.