കുന്നത്തൂർ: ലോക്ക് ഡൗൺ കാലഘട്ടത്തിലെ കുട്ടികളുടെ വിരസതയകറ്റാൻ വീടുകളിലേക്ക് വായനാ വസന്തവുമായി സ്കൂൾ അധികൃതർ നേരിട്ടെത്തി. പതാരം എൻ.എസ്.എൻ.എസ്.പി.എം യു.പി സ്കൂളിലെ അദ്ധ്യാപകരുടെയും മാനേജ്മെന്റിന്റെയും നേതൃത്വത്തിലാണ് ശൂരനാട് തെക്ക്, പള്ളിശേരിക്കൽ പ്രദേശങ്ങളിലെ വിദ്യാർത്ഥികളുടെ വീടുകളിൽ പുസ്തകങ്ങൾ എത്തിച്ചത്. സ്കൂൾ മാനേജർ ജി. നന്ദകുമാർ വീടുകളിൽ നേരിട്ടെത്തി പുസ്തകം കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രഥമാദ്ധ്യാപിക ജ്യോതിലക്ഷ്മി, അദ്ധ്യാപകരായ വി.എസ്. അജയകുമാർ, ടി.എ. സുരേഷ് കുമാർ, ഷഫീസ്, സ്വരാജ് എന്നിവർ നേതൃത്വം നൽകി.