d
നിയന്ത്രണങ്ങളിൽ അയവില്ല; അറസ്റ്റ് അറുന്നൂറ് അടുക്കുന്നു

 542 കേസുകളിൽ 461 വാഹനങ്ങൾ പിടിച്ചെടുത്തു

കൊല്ലം: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ അവഗണിച്ച് നിരത്തിലിറങ്ങിയ 568 പേരെ ഇന്നലെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്‌തു. ഇത്തരക്കാർക്കെതിരെ 542 കേസുകൾ രജിസ്റ്റർ ചെയ്‌ത പൊലീസ് 461 വാഹനങ്ങളും പിടിച്ചെടുത്തു. പ്രധാന പാതകൾക്ക് പുറമെ ഇടറോഡുകളിലെ പരിശോധനയ്‌ക്ക് ബൈക്കുകളിൽ പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയും തുടരുകയാണ്. കൊല്ലം റൂറൽ പൊലീസ് ജില്ലയിലെ അതിർത്തികളിൽ ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിലാണ് പരിശോധന.

കൂട്ടം കൂടി പ്രതിഷേധിച്ചതിന് 20 കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകർക്കെതിരെ കൊല്ലം സിറ്റിയിൽ കേസെടുത്തു. കൊട്ടിയം മൈലാപ്പൂരിൽ പണം വച്ച് ചീട്ടുകളിച്ച അഞ്ചുപേർക്കെതിരെ കേസെടുത്തു.

കൊല്ലം റൂറൽ / സിറ്റി

1. രജിസ്റ്റർ ചെയ്ത കേസുകൾ: 229, 313

2. അറസ്റ്റിലായവർ: 240, 328

3. പിടിച്ചെടുത്ത വാഹനങ്ങൾ: 207, 254