പുനലൂർ: തമിഴ്നാട്ടിൽ കൊവിഡ് വൈറസ് വ്യാപകമായത് കണക്കിലെടുത്ത് കിഴക്കൻ മലയോര മേഖലകയിൽ താമസിക്കുന്ന തമിഴ് കുടുംബങളുടെ വിവരങ്ങൾ അടിയന്തരമായി ശേഖരിക്കണമെന്ന് പുനലൂർ ആർ.ഡി.ഒ ബി.ശശികുമാർ നിർദ്ദേശം നൽകി. പുനലൂർ നഗരസഭയ്ക്ക് പുറമെ സമീപത്തെ ആര്യങ്കാവ്, തെന്മല, കുളത്തൂപ്പുഴ തുടങ്ങിയ പഞ്ചായത്തുകളിൽ താമസിക്കുന്നവരുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്.
പുനലൂർ താലൂക്കിൽ കുടുംബമായി താമസിക്കുന്ന ഇവരിൽ ആരെങ്കിലും തമിഴ്നാട്ടിലേക്ക് പോകുകയോ ബന്ധുക്കൾ ഇങ്ങോട്ട് വരുകയോ ചെയ്തിട്ടുണ്ടോയെന്ന് അന്വേഷിക്കണം. കുളത്തൂപ്പുഴയിൽ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രവർത്തനങ്ങൾ വിലയിരുത്താനായി പുനലൂർ താലൂക്ക് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് ആർ.ഡി.ഒയുടെ നിർദ്ദേശം.