a
മടന്തക്കോട് അറസ്റ്റിലായ വിജയൻ പിള്ള, വിനോദ് കുമാർ, ജോബി എന്നിവർ

എഴുകോൺ: എഴുകോൺ പൊലീസ് നടത്തിയ റെയ്ഡിൽ രണ്ട് കേസുകളിലായി 150 ലിറ്റർ കോടയും 3 ലിറ്റർ ചാരായവും വാറ്റ് ഉപകരങ്ങളും പിടിച്ചെടുത്തു. കരീപ്ര മടന്തകോട് സ്വദേശി ഉണ്ണികൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള റബർ പുരയിടത്തിലെ ആളൊഴിഞ്ഞ വീട്ടിൽ സൂക്ഷിച്ചിരുന്ന 10 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളുമായി മൂന്ന് പേരെ പൊലീസ് പിടികൂടി. മടന്തക്കോട് പ്ലാവിള വീട്ടിൽ വിജയൻ പിള്ള (44), മടന്തക്കോട് നെല്ലിമുക്ക്‌ വിനോദ് ഭവനിൽ വിനോദ് കുമാർ (43), നെടുമ്പന പഴങ്ങാലം വടക്കേവിള വീട്ടിൽ ജോബി (37) എന്നിവരാണ് അറസ്റ്റിലായത്. ഇരുമ്പനങ്ങാട് കുറക്കോട് കാവിന് സമീപത്തെ പുരയിടത്തില്‍ സൂക്ഷിച്ചിരുന്ന 3 ലിറ്റർ ചാരായവുമയി 2 പേർ പിടിയിലായി. ഇരുമ്പനങ്ങാട് കുറക്കോട് കാവിന് സമീപം മംഗലത്ത് വീട്ടിൽ അഭിജിത്ത് (26), ഇരുമ്പനങ്ങാട് ചാരുവിള പുത്തൻ വീട്ടിൽ അരുൺ (20) എന്നിവരാണ് പിടിയിലായത്.